കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സംസ്ഥാന ധനമന്ത്രിമാരുമായി ചർച്ച നടത്തും
കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സംസ്ഥാന ധനമന്ത്രിമാരുമായി ചർച്ച നടത്തും. വൈകിട്ട് 3 മണിക്ക് നടക്കുന്ന പ്രീ ബഡ്ജറ്റ് ചർച്ചയിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുക്കും. എയിംസ് ഉൾപ്പെടെ കേരളത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യങ്ങൾ ഇന്ന് നടക്കുന്ന ചർച്ചയിൽ ഉന്നയിക്കും. സംസ്ഥാനത്തിന് ലഭിക്കാനുള്ള 17,000 കോടിയോളം രൂപയാണ് ഇതുവരെ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്.
മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി ജി റാം ജി നിയമത്തിൽ 40 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്നത് സംസ്ഥാനങ്ങൾക്ക് മേൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും ഇന്നത്തെ യോഗത്തിൽ ഉന്നയിക്കും.




