KOYILANDY DIARY

The Perfect News Portal

ഏക സിവിൽ കോഡ്; ജനകീയ ദേശീയ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം; പി. മോഹനൻ

കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ 15ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനറും സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി. മോഹനന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെമിനാര്‍ സിപിഐ (എം) ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയുടെ ബഹുസ്വരതയെയും വിശ്വാസ വൈജാത്യങ്ങളെയും ഹൈന്ദവ ദേശീയതയുടെ ഏകാത്മകതയിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് ഏകീകൃത സിവില്‍കോഡ് നീക്കങ്ങളെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വിവിധ സാമൂഹ്യവിഭാഗങ്ങളുടെയും സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെയും വിശാലവേദി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Advertisements

എം.വി. ഗോവിന്ദന്‍, എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്‍, എം വി ശ്രേയാംസ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെമിനാറില്‍ വിവിധ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച് ബഹുമാന്യരായ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ (താമരശ്ശേരി രൂപത), ഡോ. ടി. ഐ. ജെയിംസ് (സി.എസ്.ഐ). സി. മുഹമ്മദ് ഫൈസി (കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട്, ചെയര്‍മാന്‍ ഹജ്ജ്കമ്മറ്റി), എന്‍.അലിഅബ്ദുള്ള (കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി).

Advertisements

മുക്കം ഉമ്മര്‍ഫൈസി (സെക്രട്ടറി, സമസ്ത ജംഇയ്യത്തുല്‍ഉലമ, ഹജ്ജ് കമ്മറ്റി അംഗം), പി. എം. അബ്ദുള്‍സലാം ബാഖ്വി (സമസ്ത കേന്ദ്രമുശാവറ). ടി. പി. അബ്ദുള്ളക്കോയ മദനി (പ്രസിഡണ്ട്, കെ.എന്‍.എം), ഡോ. ഹുസൈന്‍ മടവൂര്‍ (കെ.എന്‍.എം).സി. പി. ഉമ്മര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി, മര്‍ക്കസ്ദുവ), ഡോ. ഐ. പി. അബ്ദുള്‍സലാം (ഹജ്ജ് കമ്മറ്റിയംഗം, മര്‍ക്കസ്ദുവ).ഡോ. ഫസല്‍ ഗഫൂര്‍ (പ്രസിഡണ്ട്, എം.ഇ.എസ്), ടി. കെ. അഷ്റഫ് (വിസ്ഡം ഗ്രൂപ്പ്). ഒ. ആര്‍.കേളു എം.എല്‍.എ (ആദിവാസി ക്ഷേമസമിതി), പുന്നല ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.പി.എം.എസ്), രാമഭദ്രന്‍ (കേരള ദളിത് ഫെഡറേഷന്‍). കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രമുഖരും സെമിനാറില്‍ പങ്കെടുക്കും. സംഘാടകസമിതി അംഗങ്ങളായ കെ പി രാമനുണ്ണി, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.