കൊയിലാണ്ടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർവാല്വേഷൻ അദാലത്ത്

കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ ഫെബ്രുവരി 25ന് അണ്ടർവാല്വേഷൻ അദാലത്ത് നടക്കും. ആധാരത്തിൽ വിലകുറച്ച് കാണിച്ചവർക്ക് അണ്ടർവാല്വേഷൻ നടപടികൾ ഒഴിവാക്കാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നതായി കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസ് അറിയിച്ചു.
.

.
1986 ജനുവരി ഒന്നു മുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്വേഷൻ കേസുകൾ തീർപ്പാക്കാനായി സെറ്റിൽമെൻ്റ് സ്കീം നടപ്പാക്കിയിട്ടുണ്ട്. ഇതുപ്രകാ രം ആധാരങ്ങളുടെ കുറവ് മുദ്രയിൽ പരമാവധി 60 ശതമാനംവരെ കുറവും രജിസ്ട്രേഷൻ ഫീസിൽ 75 ശതമാനം വരെയും ഇളവുംലഭിക്കും. അണ്ടർവാല്വേഷൻ നടപടികൾ തീർപ്പാക്കുന്നതിനായി കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ ഫെബ്രുവരി 25 ന് അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
.

.
ആധാരങ്ങൾ അണ്ടർ വാല്വേഷൻ നടപടികൾ നേരിടുന്നുണ്ടോ എന്നറിയുന്നതിന് https://pearl.registration. kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 0496 238225.
