ചിങ്ങപുരം – പൂവെടിത്തറ ഭാഗത്ത് അടിപ്പാത അനുവദിക്കണം: പി പിടി ഉഷ എം.പിക്ക് നിവേദനം നൽകി

പയ്യോളി: ചിങ്ങപുരം – പൂവെടിത്തറ ഭാഗത്ത് അടിപ്പാത അനുവദിക്കണം: പിടി ഉഷ എം.പിക്ക് നിവേദനം നൽകി. ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പാലൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് നടക്കുന്ന ആറാട്ട് എഴുന്നള്ളത് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ചിങ്ങപുരം പൂവെടിത്തറ ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്ന് ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര സേവാസമിതി എം പി പിടി ഉഷക്ക് നിവേദനം നൽകf.
.


.

ഈ കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എംപി ഉറപ്പുനൽകി. തദവസരത്തിൽ ക്ഷേത്രം വൈസ് പ്രസിഡണ്ട് ചന്ദ്രൻ നായർ, സേവാസമിതി അംഗം കോരച്ചൻകണ്ടി ശ്രീധരൻ, സുനിൽ മാസ്റ്റർ കള്ളയിൽ, പ്രജീഷ് മുണ്ടിയന്റവിട , ഉണ്ണി പറപ്പാൻതൊടി, ബിജെപി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു എന്നിവരും സന്നിഹിതരായിരുന്നു.

