KOYILANDY DIARY.COM

The Perfect News Portal

മന്ദൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം അടിക്കാടിന് തീപിടിച്ചു

നടുവണ്ണൂർ: മന്ദൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സമീപത്തുള്ള മലമ്പ്രദേശത്തെ പുല്ലിനും അടിക്കാടിനും തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അറിയിപ്പ് കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീയണക്കുകയായിരുന്നു.

അശ്രദ്ധമായി തീയിട്ടതാണ് തീ പടരാൻ കാരണമായതെന്നാണ് നിഗമനം. സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, ബിനീഷ് വി. കെ, നിതിൻ രാജ്, ഹോംഗാർഡുമാരായ ബാലൻ, പ്രദീപ് എന്നിവർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

Share news