KOYILANDY DIARY.COM

The Perfect News Portal

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാംഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയാണ് എതിരാളി. പകല്‍ ഒന്നരയ്ക്കാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ചിലും ഇന്ത്യ തകര്‍പ്പന്‍ ജയം കുറിച്ചിരുന്നു.

ബാറ്റിലും പന്തിലും ഒരുപോലെ തിളങ്ങിയാണ് ഉദയ് സഹരന്‍ നയിക്കുന്ന ഇന്ത്യ എത്തുന്നത്. ക്യാപ്റ്റനെ കൂടാതെ സൗമി പാണ്ഡെ, രാജ് ലിംബാനി, മുഷീര്‍ ഖാന്‍, സച്ചിന്‍ ദാസ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. അതേസമയം പേസ് നിരയിലാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. അഞ്ച് കളിയില്‍ 18 വിക്കറ്റുള്ള ക്വെന മഫാകയാണ് ടീമിലെ അപകടകാരി. പാകിസ്ഥാനും ഓസ്ട്രേലിയയും രണ്ടാംസെമിയില്‍ വ്യാഴാഴ്ച ഏറ്റുമുട്ടും.

Share news