KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി മിൽമ ഡിപ്പോയും, സാമൂഹിക ആരോഗ്യ കേന്ദ്രവും മെഡിക്കൽ ക്യാമ്പും, രക്തദാനവും നടത്തി

കൊയിലാണ്ടി: മിൽമ ഉള്ള്യേരി മാർക്കറ്റിംഗ് ഡിപ്പോയുടെയും, ഉള്ള്യേരി സാമൂഹ്യക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും രക്തദാനവും നടന്നു. ഡിപ്പോ മാനേജർ റോബിൻ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് അംഗം കെ. എം സുധീഷ് ഉദ്ഘാടനം ചെയ്യതു. ഉള്ളിയേരി സാമൂഹ്യക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ധന്യ ആരോഗ്യ ബോധവൽകരണ ക്ലാസ് നടത്തി. ക്യാമ്പ്ൽ വിശ്ഷ്ടഅതിഥി ആയി മുതിർന മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി പങ്കെടുത്തു. പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധമായി മാറി. 
ഹെൽത്ത് ഇൻസ്പക്ടർ മുരളീധരൻ,  അരുൺ നമ്പിയാട്ടിൽ, ആശാ വർക്കർ അംബിക. വി, തപൺ, ബീനിഷ് എന്നിവർ സംസാരിച്ചു. ബാബു കെ. പി സ്വാഗതവും ദിൽജിത്ത് നന്ദിയും പറഞ്ഞു. JHI സുജിത്ത്, JDHN സ്മിത, MLSP മാരായ ജോതി, അനഷ, ശ്രുതി, ലിമ, ഓപ്റ്റോമീറ്ററിസ്റ് മിനി എന്നിവർ പങ്കെടുത്തു. ക്യാമ്പിന് ശേഷം നടന്ന രക്തദാനത്തിന് അരുൺ നമ്പിയാട്ടിൽ നേതൃതം നൽകി.