ഉള്ളിയേരി നാറാത്ത് തെരുവ് നായ ശല്യം രൂക്ഷം, നായകൾ റോഡിൽ അഴിഞ്ഞാടുന്നു

ഉള്ളിയേരി: നാറാത്ത് തെരുവ് നായ ശല്യം രൂക്ഷം, നായകൾ റോഡിൽ അഴിഞ്ഞാടുന്നത് വലിയ ഭീഷണിയാകുന്നു. നാറാത്ത് എൻഎംഎംഎയുപി സ്കൂളിന്റെയും, പാലോറ ഹയർ സെക്കണ്ടറി സ്കൂളിന്റെയും ഇടയിൽ നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായിക്കുകയാണ് തെരുവ് നായകൾ.

ഇരുചക്ര വാഹനക്കാർക്ക് പിറകെ ഓടുന്നത്കാരണം അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്. കാൽനട യാത്രക്കാർക്കും ഈ വഴി പോവുന്നത് വളരെയേറെ ബുദ്ധിമുട്ടായിരിക്കുകയാണ്. ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ നിരവധി തവണ പരാതി കൊടുത്തെങ്കിലും ഇതുവരെയും പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
