നികുതി വർദ്ധനക്കെതിരെ യുഡിഎഫ് പന്തം കൊളുത്തി പ്രതിഷേധിച്ചു
കൊയിലാണ്ടി: നികുതി വർദ്ധന ആരോപിച്ച് കൊയിലാണ്ടിയിൽ യുഡിഫ് നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. നികുതികൾ പ്രാബല്യത്തിൽ വരുന്ന ദിവസം സംസ്ഥാനത്ത് യു ഡി എഫ് കരിദിനമാചരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം.

കെ.എം നജീബ്, രാജേഷ് കീഴരിയൂർ, അഡ്വ എം സതീഷ് കുമാർ, എ. അസീസ്, വി.ടി സുരേന്ദ്രൻ, പി.വി. വേണുഗോപാൽ, പി.വി ആലി, കേളോത്ത് വത്സരാജ്, ചെറുവക്കാട് രാമൻ, പി കെ. റഫീഖ്, എം.എം ശ്രീധരൻ, കൗൺസിലർമാരായ ജിഷ, ദൃശ്യ എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.

