KOYILANDY DIARY.COM

The Perfect News Portal

യുഡിഎഫ് ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടിയിൽ യുഡിഎഫ് ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. സർക്കാരിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് നിയോജകമണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചത്. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.  മഠത്തിൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
വി.പി. ഇബ്രാഹിം കുട്ടി, രത്നവല്ലി ടീച്ചർ, സി. ഹനീഫ മാസ്റ്റർ, വി.പി.ഭാസ്കരൻ, എൻ.പി മുഹമ്മദ് ഹാജി, അലി കൊയിലാണ്ടി, സന്തോഷ് തിക്കോടി, മുതുക്കുനി മുഹമ്മദലി, മുരളി തോറോത്ത്, കെ.ടി. വിനോദ്, വി. ബാലകൃഷ്ണൻ, റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മഠത്തിൽ നാണു മാസ്റ്റർ സ്വാഗതം പറഞ്ഞു.
Share news