മരണപ്പെട്ടെന്ന് കാണിച്ച് വോട്ട് തളളിക്കാൻ UDF തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി

മൂടാടിയിൽ ജീവനോടെ ഇരിക്കുന്ന ആളെ മരിച്ചതായി കാണിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കംചെയ്യാൻ UDF ശ്രമം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് UDF അപേക്ഷയും നൽകി. മൂടാടി ഗ്രാമപഞ്ചായത്തിലെ പുതിയ 18-ാം വാർഡിലെ മുള്ളത്ത് ചെക്കോട്ടിയാണ് ഇന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ ഞെട്ടിയത്. പട്ടികയിലെ പാർട്ട് 2 ക്രമനമ്പർ 714 ആയ ഇദ്ധേഹം മരണപെട്ടു എന്നു കാണിച്ച് പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപെട്ടു കൊണ്ട് UDF പ്രവർത്തകനായ രാമം വീട്ടിൽ ബാബു ആണ് പരാതി കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ നിന്നും നോട്ടീസുമായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ചെക്കോട്ടി സംഭവം അറിയുന്നത്. ചോദ്യം ചോദിച്ച ഉദ്യോഗസ്ഥരും കുറച്ച് നേരത്തേക്ക് പകച്ച്പോയി.

തുടർച്ചയായി LDF വിജയിക്കുന്ന വാർഡ് എങ്ങനയെങ്കിലും പിടിച്ചെടുക്കുന്നതിന് വേണ്ടി വാർഡിലെ LDF വോട്ടർമാരെ അനധികൃതമായി നീക്കം ചെയ്യാൻ ഇതുപോല വ്യാപകമായ വ്യാജ പരാതികളാണ് UDFനൽകിയതെന്ന് പ്രദേശത്തെ എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ചെക്കോട്ടി, വിറക് പുരകെട്ടലും, പറമ്പ് കിളയ്ക്കുകയും ഉൾപ്പെടെയുള്ള ജോലിക്ക് ദിവസവും പോവുന്ന ആളാണ്. നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന ആളുമാണ്.


ചെക്കോട്ടിയുടെ വീടും ബാബുവിൻ്റെ വീടും തമ്മിൽ നാലഞ്ച് വീടിന്‍റെ വെത്യസമേയുള്ളും ചുറ്റുവട്ടത്തെ കല്ല്യാണവീടുകളിലും, മറ്റു പരിപാടികളിലും ശ്രമധാനമായി ചോറുവെക്കാനും നാട്ടിൽ വളരെ സജീവമായി ഇടപെടുന്ന ആളാണ് ചെക്കോട്ടി. അദ്ധേഹത്തെപ്പറ്റി മരണപെട്ടുപോയെന്നും പറഞ്ഞ് തൻ്റെ അയൽവാസിയായ ബാബു ഇത്തരത്തിൽ പരാതി കൊടുത്തത് മനപൂർവ്വമാണെന്ന് ചെക്കോട്ടി പറഞ്ഞു.

