KOYILANDY DIARY.COM

The Perfect News Portal

പൂരം പൂർണ്ണമായും കലങ്ങിയെന്ന് പറയുന്നത് യുഡിഎഫും ബിജെപിയും; എം വി ഗോവിന്ദൻ

പാലക്കാട്: പൂരം പൂർണ്ണമായും കലങ്ങിയെന്ന് പറയുന്നത് യുഡിഎഫും ബിജെപിയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൂരം എങ്ങനെയെങ്കിലും അലങ്കോലപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യുക എന്നതായിരുന്നു ലക്ഷ്യം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആർഎസ്എസ് തൃശൂർ പുരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് തടയുന്നതിനാണ് മുരളീധരനെ പോലെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ശ്രമിക്കുന്നത്. ഈ വിഷയത്തെ ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി യുഡിഎഫ് ഉയർത്തുകയാണ്. ഇത് വഴി വി ഡി സതീശൻ ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലൈസൻസില്ലാതെ എന്തും പറയാമെന്നാണ് സുരേഷ് ഗോപിയുടെ നയമെന്നും ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സംസാരിക്കുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

 

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐഎം ആരെയും സംരക്ഷിക്കില്ലെന്നും പൂർണമായും എഡിഎമ്മിൻ്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പോലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ലെന്നും പൊലീസിന് നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

 

Share news