KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ചെയർമാനായി യു.കെ ചന്ദ്രനെ തെരഞ്ഞെടുത്തു

അർഹതക്കുള്ള അംഗീകാരം.. കൊയിലാണ്ടി നഗരസഭ ചെയർമാനായി യു.കെ ചന്ദ്രനെ തെരഞ്ഞെടുത്തു. നഗരസഭ കൌൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായ യുഡിഎഫ്ൻ്റെ പി ടി ഉമേന്ദ്രനെയും എൻഡിഎ സ്ഥാനാർത്ഥി അഭിന നാരായണനെയും പരാജയപ്പെടുത്തിയാണ് യു.കെ ചന്ദ്രൻ ഏഴാമത് നഗരസഭ ചെയർമാനായി തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസർ ചുമതലയുള്ള ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ രാജീവൻ്റെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. 22 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിൻ്റെ ഒരു വോട്ട് അസാധുമായി. 20 സീറ്റുള്ള യുഡിഎഫ്ന് 19 വോട്ടാണ് ലഭിച്ചത്. ഇതോടെ 30 വർഷം പിന്നിട്ട കൊയിലാണ്ടി നഗരസഭ വീണ്ടും ഇടതുമുന്നണി ഭരണത്തിൻ കീഴിലായിരിക്കുകയാണ്. വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഉച്ചക്ക്ശേഷം നടക്കും.

ldf സ്ഥാനാർഥി ആയി 14ആം വാർഡിൽ വിജയിച്ച യുകെ ചന്ദ്രനെ വാർഡ് 29ൽ നിന്ന് വിജയിച്ച എ സുധാകരനാണ് നിർദ്ദേശിച്ചത്. 46-ാം വാർഡിലെ എ പി സുധീഷ് പിൻതാങ്ങി. യുഡിഫ് നു വേണ്ടി 9-ാം വാർഡിൽ നിന്നും വിജയിച്ച അഡ്വ: പി ടി. ഉമേന്ദ്രനെ വാർഡ് 43ൽ നിന്ന് വിജയിച്ച കെ എം നജീബ് നിർദ്ദേശിച്ചപ്പോൾ. 19ലെ ശ്രീജ റാണി പിന്തുണച്ചു. NDA ക്കു വേണ്ടി 10-ാം വാർഡിൽ നിന്നും വിജയിച്ച അഭിന നാരായണനെ 42ലെ കെ വി സുരേഷ് നിർദ്ദേശിച്ചു. നിമിഷ ബെൽജെൻ പിൻതാങ്ങി. നിലവിൽ ഇടതുമുന്നണിക്ക് 22 സീറ്റും, യുഡിഎഫ് ന് 20 സീറ്റും എൻഡിഎക്ക് 4 സീറ്റുമാണുള്ളത്. 46 വാർഡുകളുള്ള നഗരസഭയിൽ ഭരിക്കാൻ കേവല ഭൂരിപക്ഷത്തിന് 24 സീറ്റ് ആവശ്യമാണ്.

പന്തലായനി 14-ാം വാർഡിൽ നിന്ന് 526 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് യുകെ ചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി കന്നി വിജയം നേടിയത്. പന്തലായനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ബാലസംഘത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന യു.കെ എസ്എഫ്ഐ, ഡിവൈഎഫ്ഐ രംഗത്തും ശക്തനായ പോരാളിയായിരുന്നു. പോലീസ് ഗുണ്ടാ അക്രമത്തിന് നിരവധി തവണ വിധേയനായിട്ടുള്ള യു.കെ ദിവസങ്ങളോളം ജയിൽവാസവും അനുഷ്ടിച്ചിട്ടുണ്ട്. നിരവധി തവണ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ അക്രമത്തിനാണ് വിധേനായിട്ടുള്ളത്. 12 വർഷംമുമ്പ് കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റിൽ വെച്ച് ആർഎസ്എസ് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യു.കെ. നിരവധി ദിവസങ്ങൾ വെൻ്റിലേറ്ററിൽ കഴിഞ്ഞശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നിട്ടുള്ളത്. മരണത്തെ മുന്നിൽകണ്ട നിമിഷങ്ങളായിരുന്നു യു.കെ എന്ന രാഷ്ട്രീയക്കാരൻ പല ഘട്ടങ്ങളിലായി നേരിടേണ്ടി വന്നിട്ടുള്ളത്.

സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗമായ യുകെ ചന്ദ്രൻ സിഐടിയുവിൻ്റെ ഉജ്ജ്വലനായ പ്രവർത്തകൻ കൂടിയാണ്. കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ, ബോയസ് ഹയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പിടിഎ പ്രസിഡണ്ടായിരുന്നു. ഇപ്പോഴും പിടിഎ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു. കൊയിലാണ്ടി എ.കെ.ജി സ്പോർട്സ് സെൻ്ററിൻ്റെ സ്ഥാപകരിൽ പ്രധാനിയാണ് യുകെ. നിരവധി വർഷങ്ങളായി അതിൻ്റെ ഭാരവാഹിയായും പ്രവർത്തിച്ചു.

Advertisements

കൊയിലാണ്ടിയിലെ എക്കാലത്തെയും സ്വപ്നമായിരുന്ന ഉഷ സ്കൂൾ ഓഫ് അത്ലറ്റ്സ് യാഥാർത്ഥ്യമാക്കാൻ യുകെ എന്ന രാഷ്ട്രീയക്കാരൻ നടത്തിയ പോരാട്ടം തൻ്റെ പൊതുരംഗത്തെ വേറിട്ട മാതൃകയായിരുന്നു. പെയിൻ ആൻ്റ് പാലിയേറ്റീവ് രംഗത്തും യു.കെ ചന്ദ്രൻ മികച്ച പ്രവർത്തനമാണ് നടത്തിവരുന്നത്. കൊയിലാണ്ടി സെൻട്രൽ സുരക്ഷ പാലിയേറ്റീവ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. നീണ്ട പതിറ്റാണ്ടുകാലത്തെ കൊയിലാണ്ടി കേന്ദ്രീകരിച്ചു നടത്തുന്ന തൻ്റെ പൊതു പ്രവർത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായി യുകെയെ നാടിൻ്റെ സ്വീകാര്യനാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് സിപിഐഎം യു.കെ.യെ ചെയർമാൻ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കാൻ തയ്യാറായത്.

തൻ്റെ ആദ്യ തെരഞ്ഞെടുപ്പ് മത്സരത്തിൽ വലിയ റെക്കോഡോടെ വിജയിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് യു.കെ ഇനി നഗര പിതാവെന്ന നിലയിൽ കൊയിലാണ്ടിയുടെ അഭിമാനമായി മാറാൻപോകുന്നത്. കേവല ഭൂരിപക്ഷം ഇല്ലാതെയാണെങ്കിലും പ്രതിസന്ധികൾ തരണചെയ്തു നഗരസഭയെ മുന്നോട്ടുനയിക്കാൻ യു.കെ എന്ന രാഷ്ടീയക്കാരനു സാധിക്കും എന്ന്തന്നെയാണ് രാഷ്ട്രീ നിരീക്ഷകരും വിലയിരുത്തുന്നത്.

Share news