KOYILANDY DIARY.COM

The Perfect News Portal

എം.ഡി.എം.എയും, ആശിഷ് ഓയിലുമായി 2 യുവാക്കൾ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: എം.ഡി.എം.എയും, ആശിഷ് ഓയിലുമായി 2 യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. ഉള്ളിയേരി അരീപ്പുറത്ത് മുഷ് താഖ് അൻവർ (24)- നിന്നും 600 മി.ഗ്രാം എം.ഡി.എം..എ യും, ഉള്ളിയേരി മണി ചന്ദ്രകണ്ടി സരുൺ (25) ൽ നിന്നും 2.5 ആശിഷ് ഓയിലുമാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. KL 55-7182 ബൈക്കിൽ സഞ്ചരിക്കവെ സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് ജുമാ മസ്ജിദ് പള്ളിക്ക് സമീപം വെച്ചാണ് കൊയിലാണ്ടി പോലീസിൻ്റെ പിടിയിലാവുന്നത്.

കൊയിലാണ്ടി പോലീസ് സി. ഐ. എൻ.വി ബിജുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കൊയിലാണ്ടി പോലീസ് ഇവർക്കായി വലയൊരുക്കിയത്. ഇവർ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി എസ്.ഐ. അനീഷ് വടക്കയിൽ, പി.എം. ശൈലേഷ്, ഗ്രേഡ് എസ്.ഐ. രാജീവ്, സി.പി.ഒ.മാരായ ഗംഗേഷ്, ഷൈജു, വനിതാ പി.സി. ഒ.ഷ മീന തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്.പടം… നീല ഷർട്ട്, മുഷ്താഖ്,

Share news