KOYILANDY DIARY.COM

The Perfect News Portal

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് മരിച്ചു

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി. ഗീവർഗ്ഗീസിൻ്റേയും ശോഭയുടേയും മകൻ ടോം സി. വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്. കാർ യാത്രികയായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു.

അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയയായിരുന്നുകാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്തു നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ച രണ്ട് പേരും സുഹൃത്തുക്കളാണ്.

Share news