കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു, കരാർ തൊഴിലാളികളായ കൃപേഷ് (35), രാജേഷ് (49) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും കൊയിലാണ്ടി അഗ്നിരക്ഷാ സേന എത്തിയാണ് താലൂക്കാശുപത്രിയിൽ എത്തിച്ചത്. കൃപേഷിന് സാരമായ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ലിഫ്റ്റിൻ്റെ വർക്ക് നടക്കുന്നതിനിടെ എച്ച് ടി ലൈനിൽ നിന്ന് ഷോക്കേറ്റതാണെന്ന് സംശയിക്കുന്നു.
