KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിൽ ഇരുചക്ര വാഹനം ഉപേക്ഷിച്ച നിലയിൽ

കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിൽ ഇരുചക്ര വാഹനം ഉപേക്ഷിച്ച നിലയിൽ. KL 54 Q 8277 നമ്പർ Honda Dio സ്കൂട്ടറാണ് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. മേൽപ്പാലം ജംഗ്ഷനിൽ വാഹന യാത്രയ്ക്ക് തടസ്സം ഉണ്ടാക്കുന്ന നിലയിൽ കഴിഞ്ഞ 3 ദിവസമായി പാലത്തിനു മുകളിൽ ഈ വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിട്ട്. അപകടം പറ്റുകയോ മറ്റ് തകരാറുകൾ സംഭവിച്ചതോ അല്ലെന്നാണ് മനസിലാക്കുന്നത്. കൊയിലാണ്ടി പട്ടണത്തിൽ നിന്ന് അരിക്കുളം മുത്താമ്പി റോഡിലേക്ക് പോകുന്ന വളവിൽതന്നെയാണ് സ്കൂട്ടർ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് പാലം ജംഗ്ഷൻ്റെ കിഴക്ക് ഭാഗത്തേക്ക് ആരോ മാറ്റിയിട്ടിട്ടുണ്ട്.

Share news