KOYILANDY DIARY.COM

The Perfect News Portal

24 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

തൃക്കാക്കര: കാക്കനാട് പടമുഗളിൽ നിന്നും 24 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശിയായ അലിമറുകുംമൂല വീട്ടിൽ അജ്‌മൽ (20), കർണാടക മംഗലാപുരം സ്വദേശിയായ തൗഫീഖ് മൻസിൽ  ഇർഷാദ് (28) എന്നിവരാണ് പിടിയിലായത്. അസമിലെ മൊത്തവിൽപ്പനക്കാരിൽ നിന്നും കഞ്ചാവെത്തിച്ച് ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു ഇവർ.

കാക്കനാട് ഓട്ടോ റിക്ഷ ഓടിക്കുന്ന ഇർഷാദ് 15 വർഷമായി കൊച്ചിയിലുണ്ട്. അജ്‌മ‌‌ൽ കൊച്ചിയിലെത്തിയിട്ട് മൂന്ന് വർഷമായി. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും പാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവും ഭാരം തൂക്കാനുപയോഗിക്കുന്ന യന്ത്രവും ചില്ലറ വിൽപ്പനയ്‌ക്ക് വേണ്ടിയുള്ള പാക്കറ്റുകളും കണ്ടെടുത്തു. പരിശോധനയിൽ ഒന്നരലക്ഷം രൂപയും ഇവരുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. പ്രത്യേക സ്‌ക്വാഡായ യോദ്ധാവ് സംഘവും പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Share news