KOYILANDY DIARY.COM

The Perfect News Portal

86 ലിറ്റർ കർണാടക നിർമിത മദ്യം കടത്തുന്നതിനിടെ രണ്ട് പേർ എക്സൈസ് പിടിയിൽ

കാസർഗോഡ്: കർണാടക നിർമിത മദ്യം കടത്തുന്നതിനിടെ രണ്ട് പേർ എക്സൈസ് പിടിയിൽ. കസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. മഞ്ചേശ്വരം ബംബ്രാണ കിദൂരിലെ മിതേഷ് (32), ബംബ്രാണ കളത്തൂർ ചെക്ക് പോസ്റ്റ് സമീപത്തെ പ്രവീൺകുമാർ (37) എന്നിവരാണ് പിടിയിലായത്. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപും സംഘം ചേർന്ന് വെള്ളിയാഴ്ച രാത്രി 11.55 മണിയോടെയാണ് പ്രതികളെ പിടികൂടിയത്. കാറിൽ കടത്തി കൊണ്ടുവന്ന 86.4 ലിറ്റർ കർണാടക നിർമ്മിത മദ്യവും വാഹനവും കസ്റ്റഡിയിലെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം രാജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി മനോജ്, സിജു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിജിത്ത്, ഹോസ്ദുർഗ് റേഞ്ച്  ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സനൽ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Share news