കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പൂളക്കടവ് സ്വദേശി പുതിയേടത്ത് വീട്ടിൽ ബെന്നി (46), കല്ലായി ചെമ്പ് കണ്ടി വീട്ടിൽ പ്രമീസ് (40) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കസബ, പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ഇവർ കഞ്ചാവുമായി പിടിയിലായത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ബെന്നിയെയും, പന്നിയങ്കര മേൽപ്പാലത്തിനും താഴെ റെയിൽവേ ട്രാക്കിന് സമീപം വെച്ച് പ്രമീസിനെയും SI മാരായ ജഗമോഹൻ ദത്ത്, കിരൺ ശശിധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
