KOYILANDY DIARY.COM

The Perfect News Portal

ബിജെപി ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടുപേർ കുത്തേറ്റ് മരിച്ചു

കൊടകര: ക്രിസ്മസ് രാത്രിയിൽ ബിജെപി ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടുപേർ കുത്തേറ്റ് മരിച്ചു. വട്ടേക്കാട്  കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തിക്കാടൻ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട അഭിഷേക് അക്രമി സംഘത്തിൽ പെട്ട ആളാണ്. സുജിത് ബി ജെ പി പ്രവർത്തകനായിരുന്നെങ്കിലും  അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നാല് വർഷമായി മാറി നിൽക്കുകയായിരുന്നു.

അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേറ്റു. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അഭിഷേക്, ഹരീഷ്, വിവേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാൻ കയറിയത്. വിവേകിനെ 4 കൊല്ലം മുമ്പ്  ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തി പരിക്കേല്പിച്ചിരുന്നു.

Share news