KOYILANDY DIARY.COM

The Perfect News Portal

ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ

ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ ജി.എസ്.ടി വകുപ്പ് പരിശോധന നടക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിന് സാധ്യത ഉണ്ട്. ഓപ്പറേഷൻ പാംട്രീ എന്ന പേരിലാണ് റീഡ് പുരോഗമിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് പരിശോധന തുടങ്ങിയത്. 300 ഉദ്യോഗസ്ഥര്‍ ഒരേ സമയം പരിശോധന നടത്തുന്നു. ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ചാണ് പരിശോധന. ആക്രി വ്യാപരവുമായി ബന്ധമില്ലാത്തവരുടെ പേരിൽ ജി എസ് ടി രജിസ്ട്രേഷൻ. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ബില്ലുകൾ പരിശോധനയിൽ കണ്ടെത്തി.

Share news