KOYILANDY DIARY

The Perfect News Portal

പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു

കൊല്ലം പുനലൂർ മണിയാറിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു. മണിയാർ സ്വദേശികളായ രജനി (45) സരോജം (42) എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ‌ ജോലി ചെയ്യുന്നതിനിടെയാണ് ഇടമിന്നലേറ്റത്. ഇരുവരുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ.