മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര മഹോത്സവത്തിനിടെ വെടിക്കെട്ടപകടം രണ്ട് പേർക്ക് പരുക്ക്

കൊയിലാണ്ടി: ക്ഷേത്ര മഹോത്സവത്തിനിടെ വെടിക്കെട്ടപകടം. രണ്ട് പേർക്ക് പരിക്ക്. മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടം ഉണ്ടായത്. പടക്കം പൊട്ടിക്കുന്നതിന്നതിനിടെ പടക്കം പലഭാഗങ്ങളിലായി ചിതറിത്തെറിച്ചാണ് അപകടം ഉണ്ടായത്.

ജനക്കൂട്ടത്തിനുനേരെ പടക്കം തെറിച്ചതോടെയാണ് അഭിനന്ദ്, സംഗീത് എന്നിവർക്ക് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് കൊയിലാണ്ടി സി ഐ. ശ്രീലാൽ ചന്ദ്രശേഖരൻ വെട്ടിക്കെട്ട് നടത്തുന്നത് തടഞ്ഞു.

