KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വെള്ളപ്പൊക്കം കാരണം രണ്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കൊയിലാണ്ടി നഗരസഭയിൽ വെള്ളപ്പൊക്കം കാരണം രണ്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നഗരസഭ 32-ാം വാർഡിൽ കുറ്റിവയൽ കോളനിയിൽ താമസിക്കുന്ന ജയൻ, ശിവദാസൻ എന്നിവരുടെ 2 കുടുംബങ്ങളിലെ 5 പേരെയാണ് കോതമംഗലം ഗവ. ജി.എൽ.പി. സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്.

ശക്തമായി തുടരുന്ന മഴയിൽ പ്രദേശമാകെ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരസഭ കൌൺസിലർ എ. ലളിതയും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു. ക്യാമ്പുകളിൽ മതിയായ സൌകര്യം ഉറപ്പുവരുത്തിയതായി എ. ലളിത പറഞ്ഞു.

Share news