KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട് എൽ പി സ്കൂൾ 140-ാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും

ചേമഞ്ചേരി: തുവ്വക്കോട് എൽ പി സ്കൂളിന്റെ 140-ാം വാർഷികാഘോഷവും
കെട്ടിടോദ്ഘാടനവും സഫലം എന്ന പേരിൽ ആഘോഷിച്ചു. പുതുതായി നിർമ്മിച്ച ഹരിദാസൻ മാസ്റ്റർ മെമ്മോറിയൽ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവ്വഹിച്ചു. കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണിത്. 1885 ൽ കുടിപ്പള്ളി കൂടമായാണ് ആരംഭം. സമാപന സമ്മേളനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എംപി ശിവാനന്ദൻ, ജനപ്രതിനിധികളായ ബിന്ദു സോമൻ ‌എം ഷീല, സജിത ഷെറി, അജയൻ ചെറൂര് സഹീന.എൻ.ടി, രഞ്ജിത് കുനിയിൽ, സുകുമാരൻ പൊറോളി, ശിവദാസൻ വാഴയിൽ എന്നിവർ സംസാരിച്ചു.
Share news