KOYILANDY DIARY

The Perfect News Portal

ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് ആഹാരത്തിൽ ഉൾപ്പെടുത്തി നോക്കൂ

ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് ആഹാരത്തിൽ ഉൾപ്പെടുത്തി നോക്കൂ. കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് സഹായിക്കും. ഫൈബറിനോടൊപ്പം വൈറ്റമിൻ, മിനറലുകൾ, ആന്റി ഓക്സിഡൻസ് എന്നിവ ഉള്ളതിനാൽ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.

അമിതവണ്ണം, കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ളവർക്ക് അവയെ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയർന്ന ഫൈബർ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വൈറ്റമിൻ ബി 6 ധാരാളമടങ്ങിയതിനാൽ ഹൃദയാഘാത സാദ്ധ്യത കുറയ്ക്കാനും സഹായിക്കും.