KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ കുടുംബത്തിലെ മൂന്നുപേരെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

തൃശൂർ: ചിറക്കാക്കോട് കുടുംബത്തിലെ മൂന്നുപേരെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തീ കൊളുത്തിയ ഗൃഹനാഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ ജോൺസൻ മകൻറെയും മകൻറെ ഭാര്യയുടെയും കുട്ടിയുടേയും ദേഹത്ത്‌ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാൾ പിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബവഴക്കാണ്‌ കാരണമെന്ന്‌ സൂചന.

ഗുരുതരമായി പൊള്ളലേറ്റ മകൻ ജോജി (40), മരുമകൾ ലിജി (34) പേര കുട്ടി ടെൻഡുൽക്കർ (12) എന്നിവരെ ഗുരുതര പരിക്കുകളോടെ എറണാംകുളത്ത് ആംസ്റ്റർ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 2 പേർ വെൻ്റിലേറ്ററിലാണ്. തീ കൊളുത്തുന്നതിനിടെ ജോൺസനും പൊള്ളലേറ്റിട്ടുണ്ട്.

ബുധൻ അർധരാത്രി 12.30 ഓടെ കുടുംബം ഉറങ്ങിക്കിടക്കുന്ന സമയത്താണ് ജോൺസൺ  പെട്രോൾ ഒഴിച്ച് തീ ഇവരെ അപകടപ്പെടുത്താൻ ശ്രമിച്ചത്.  അതിനുശേഷം ജോൺസൺ തൊട്ടടുത്തുള്ള മുറിയിൽ പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. അയൽവാസിയാണ് മുറിയിൽ തീ കത്തുന്നത് കണ്ടത്. അയാൾ മോട്ടർ ഉപയോഗിച്ച്  വെള്ളം മുറിയിലേക്ക് പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു. വിഷം കഴിച്ച നിലയിൽ കണ്ട ജോൺസൻ തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisements
Share news