റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വിജയികൾക്ക് ആദരം

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ച കൊയിലാണ്ടി ജി വി.എച്ച്.എസ്.എസിലെ, ചെണ്ടമേളം, കോൽക്കളി വിഭാഗം വിദ്യാർത്ഥികളെയും, വർഷങ്ങളായി സ്കൂളിനായി ചെണ്ട മേളത്തിന് കുട്ടികളെ ഒരുക്കുന്ന കളിപ്പുരയിൽ രവീന്ദ്രനെയും, കോൽക്കളിക്കായി കുട്ടികളെ ഒരുക്കിയ അൽ മുബാറക് കളരി സംഘത്തിലെ പി.ടി. ഷാമിലിനെയും, ഷാക്കിബിനെയും സ്കൂളിൽ വെച്ച് ആദരിച്ചു.

പ്രധാനദ്ധ്യാപകൻ സുധാകരൻ മാസ്റ്റർ, പി.ടി.എ അംഗം പി.പി. സുധീർ, വിജയി കൾക്ക് മെമ്മേന്റോ നൽകി. സീനിയർഅസി.. എസ്. രഞ്ജു . എൻ.കെ .വിജയൻ മാസ്റ്റർ, എൻ.ശ്രീ നേഷ്, എഫ്.എം. നസീർ, കലോൽസവ കൺവീനർ സരുൺ ദാസ്, സംസാരിച്ചു.

