പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു
പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 12 ന് ശുദ്ധജല മത്സ്യ കൃഷി – (അക്വാപോണിക്സ് , ബയോഫ്ലോക്) എന്ന വിഷയത്തിലും ഒക്ടോബർ 13 ന് നടീൽ വസ്തുക്കളുടെ ഉൽപ്പാദനം എന്ന വിഷയത്തിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. പരിശീലന പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 0496 – 2966041 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
