KOYILANDY DIARY.COM

The Perfect News Portal

ട്രെയിലറുകൾ ചുരം കയറി; ഗതാഗതം പുനഃസ്ഥാപിച്ചു

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം അടിവാരത്ത് കാത്ത് കിടന്ന നെസ്ലെ കമ്പനിയുടെ ട്രെയിലറുകൾ ചുരം കയറി ലക്കിടിയിലെത്തി. മൂന്ന് മണിക്കൂറെടുത്താണ് ദൗത്യം പൂർത്തിയാക്കിയത്. മൂന്നുമാസമായി താമരശ്ശേരി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റൻ യന്ത്ര ഭാഗങ്ങൾ അടങ്ങിയ ട്രെയിലറുകളാണ് ചുരം കയറിയത്. ഇതിനായി ദേശീയപാത 766ൽ താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചിരുന്നു. 11 മണിക്ക് ആരംഭിച്ച ദൗത്യം പുലർച്ചെ അഞ്ചുമണിക്ക് അകം പൂർത്തിയാക്കി.

കർണാടകയിലെ സ്വകാര്യ കമ്പനിയുടെ നിർമാണത്തിന് വേണ്ടിയുള്ള യന്ത്രോത്പന്നങ്ങളാണ് ട്രെയിലറിലുണ്ടായിരുന്നത്. ഒൻപത് ഹെയർപിൻ വളവുകളാണ് ചുരത്തിലുള്ളത്. ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാണ് ട്രെയിലർ ലക്കിടിയിലെത്തിച്ചത്.

Share news