KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പട്ടണത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് പട്ടണത്തിൽ നാളെ (നവംബർ 3)  മുതൽ  ഗതാഗത നിയന്ത്രണം. പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി നവംബർ 3 മുതൽ പൂർണ്ണമായും അടച്ചിടുന്നു. താഴെ പറയുന്ന രീതിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
.
.
പാവമണി റോഡ് ഭാഗത്തുനിന്നും വന്ന് LIC മാനാഞ്ചിറ പോകേണ്ട വാഹനങ്ങൾ CPO Jn ൽ വലതുഭാഗത്തേക്ക് തിരിഞ്ഞ് എസ് ബി ഐ ജംഗ്ഷൻ – ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
ബസ്സുകൾ പോകേണ്ട വഴി.
കണ്ണൂർ, തലശ്ശേരി, കുറ്റ്യാടി തൊട്ടിൽപാലം ഭാഗത്തേക്ക് പോകേണ്ട ലോങ്ങ് റൂട്ട് ബസ്സുകൾ സ്റ്റേഡിയം ജംഗ്ഷൻ പുതിയറ, അരയിടത്ത് പാലം, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, വെസ്റ്റ് ഹിൽ ചുങ്കം വഴി പോകേണ്ടതാണ്.
കൊയിലാണ്ടി, ബാലുശ്ശേരി മറ്റ് ഹ്രസ്വദൂര റൂട്ടിൽ ഓടുന്ന ബസുകൾ പോലീസ് കമ്മീഷണർ ഓഫീസ് ജങ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് SBI ജങ്ഷൻ, ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
.
മാവൂർ റോഡ് ജംഗ്ഷൻ ഭാഗത്തുനിന്നു വന്ന്, LIC വഴി പോകേണ്ട സിറ്റി ബസുകൾ SBI Jn ൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
ട്രാഫിക് ക്രമീകരണങ്ങൾക്കായി CPO Jn മുതൽ SBI Jn വരെയുള്ള വൺവേ റോഡും, ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ എസ് ബി ഐ വരെയുള്ള വൺവേ റോഡും ടു വേ ആക്കുന്നതാണെന്ന് കോഴിക്കോട് പോലീസ് ഇൻസ്പെക്ടർ സിറ്റി ട്രാഫിക് എൻഫോഴ്സസ്മെന്റ്റ് യൂണിറ്റ് അറിയിച്ചു.
Share news