താമരശ്ശേരി ചുരം ഇടിഞ്ഞുവീണ് ഗതാഗതം മുടങ്ങി

താമരശ്ശേരി ചുരത്തിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ചുരം വ്യൂ പോയിന്റിന് സമീപം, ഒമ്പതാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കാൽനട യാത്ര പോലും അസാധ്യമായ നിലയിലാണ് ഗതാഗതം നിലച്ചിരിക്കുന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ആളുകളും മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറും ആവശ്യമാണ്.
.

.
വയനാട് ഭാഗത്തുനിന്നും താമരശ്ശേരി അടിവാരം ഭാഗത്തുനിന്നും യന്ത്രങ്ങൾ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. അടിവാരത്തുനിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. കുറ്റ്യാടി ചുരം വഴിയോ മലപ്പുറം നാടുകാണി ചുരം വഴിയോ പോകാനാണ് നിർദേശം. അടിവാരത്ത് നിന്ന് ഗതാഗതം തിരിച്ച് വിടുകയാണ്.
