കൊയിലാണ്ടിയിൽ വ്യാപാരികൾ ക്രിസ്മസ്- ന്യൂയർ ആഘോഷം തുടങ്ങി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വ്യാപാരികൾ ക്രിസ്മസ്- ന്യൂയർ ആഘോഷം തുടങ്ങി. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം കോംപ്ലക്സിൽ നടന്ന പരിപാടി പോലീസ് ഇൻസ്പെക്ടർ സുമിത്ത് ലാൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസൂൺ നെക്സസ്, ഹരീഷ് എസ്എസ് ഗോൾഡ്, രാജേഷ് ലെെബ്രറി കൗൺസിൽ, ഹൃദ്യ സ്റ്റെെലോ, എൻദോ വർഗീസ്, പ്രദീപ് പെരുവട്ടൂർ, ബാലൻ വയനാട് മിൽക്ക്, ശ്രീനിവാസൻ റോസ് നെറ്റ്, രജീഷ് അയ്യപ്പൻ തുടങ്ങിയർ പങ്കെടുത്തു.



