നാളത്തെ ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി

കൊയിലാണ്ടി: നാളത്തെ യൂഡിഎഫ് ൻ്റെ മിന്നൽ ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. ജില്ലയിലെ സമിതി മെമ്പർമാരുടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിക്കും. ആപത്കരമായ സാമ്പത്തിക സാഹചര്യം നേരിടുന്ന വ്യാപാരികൾക്കാണ് ഇത്തരം ഹർത്താലുകളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
.

.
ജനജീവിതത്തെ തടസപ്പെടുത്തുന്നതും അശ്രദ്ധയോടെ പ്രഖ്യാപിക്കുന്ന ഇത്തരം ഹർത്താലുകളിൽ നിന്ന് യുഡിഎഫ് രാഷ്ട്രീയം പിന്മാറണമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ഇതിനകം സ്വീകരിച്ചതായി വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യൻ, പ്രസിഡണ്ട്, സൂര്യ അബ്ദുൽ ഗഫൂർ എന്നിവർ അറിയിച്ചു.
