KOYILANDY DIARY.COM

The Perfect News Portal

പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെ. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു.

 

അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് വരെ കനത്ത ആക്രമണമാണ് ഇറാനും ഇസ്രയേലും നടത്തിയത്. ഇസ്രയേലിലെ ബീർഷേബയിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ടെഹ്റാൻ ലക്ഷ്യമിട്ട് ഇസ്രയേലും കനത്ത ആക്രമണം നടത്തി. ഖത്തറിലേയും ഇറാഖിലേയും വ്യോമതാവളങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെയായിരുന്നു ഡോണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം.

Share news