KOYILANDY DIARY.COM

The Perfect News Portal

പൂരപ്പുഴയിൽ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങിയ നിലയിൽ

താനൂർ: പൂരപ്പുഴയിൽ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങിയ നിലയിൽ. നിറമരുതൂർ കാളാട് സ്വദേശി ചാരാത്ത് നിസാറിന്റെ ബോട്ടാണ് ഞായറാഴ്‌ച അപകടമുണ്ടായതിന്‌ 350 മീറ്റർ മാറി മുങ്ങിയത്‌. ചൊവ്വ പകൽ 11വരെ നങ്കൂരമിട്ട് നിർത്തിയതായിരുന്നു.

രണ്ടിനുശേഷമാണ് മുങ്ങിയതെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. ഫിറ്റ്നസ്, ലൈസൻസ് എന്നിവ ലഭിച്ച് ഒരുമാസം മുമ്പാണ്‌ സർവീസ് ആരംഭിച്ചതെന്നും ബോട്ട്‌ തകർത്തതാകാനാണ് സാധ്യതയെന്നും നിസാർ പറഞ്ഞു. എൻജിൻ, ഫർണിച്ചർ എന്നിവ നശിച്ചനിലയിലാണ്‌.

 

Share news