കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി: കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് ചെയർമാൻ അഭിലാഷ് കെ കെ അധ്യക്ഷത വഹിച്ചു.
.

.
ഇ. സൂരജ്, സബീഷ് കുന്നങ്ങോത്ത്, പടന്നയിൽ രത്നാകരൻ, കെ കെ ലിബിൻ, കെ കെ സതീശൻ, പി ടി ശ്രീജ , സുനിൽ മാസ്റ്റർ, വസന്ത ടീച്ചർ മാവള്ളി എന്നിവർ സംസാരിച്ചു. പരിസ്ഥിതിയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അസിസ്റ്റൻറ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി സുരേഷ് ക്ലാസെടുത്തു. ക്വിസ് മൽസരത്തിൽ ധ്യാൻ ദർശ് ഒന്നാം സ്ഥാനവും, ഇഷാൻ. ഡി. ജെ രണ്ടാം സ്ഥാനവും, നിധിക മൂന്നാം സ്ഥാനവും നേടി.
