ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് 68 വര്‍ഷമാകുന്നു

കേരളത്തില്‍ ഇഎംഎസിന്റെ നേൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് 68 വര്‍ഷമാകുന്നു. സിപിഐഎം മധുര പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോഴുള്ള ഈ ഓര്‍മ്മപുതുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്ന ഇഎംഎസ് 1962ല്‍ അവിഭക്ത പാര്‍ട്ടിയുടെയും 1978 മുല് 92 വരെ സിപിഐഎമിന്റെയും ജനറല്‍ സെക്രട്ടറിയായിരുന്നു.

ഇഎംഎസ് അവസാനമായി പങ്കെടുത്ത പാര്‍ട്ടി സംസ്ഥാനസമ്മേളനം, 1998ലെ പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന പാലക്കാട് സമ്മേളനമാണ്. വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ഇഎംഎസിന്റെ മുന്നറിയിപ്പ്. ആ തെരഞ്ഞെടുപ്പില്‍ അധികാരമേറ്റത് വാജ്പേയി സര്‍ക്കാര്‍. അധികാരാരോഹണം ആരും മറക്കുന്നുണ്ടാവില്ല. ഇഎംഎസ് ഈ ലോകത്തോടു തന്നെ വിടപറഞ്ഞ മാര്‍ച്ച് 19ന്. സ്വാതന്ത്ര്യാനന്തരം സ്വായത്തമാക്കിയ സകല മൂല്യങ്ങളും വിടപറയുന്നതാണ് പിന്നീടുള്ള പതിറ്റാണ്ടുകള്‍ രാജ്യം കണ്ടത്. രണ്ടാം മോദി സര്ക്കാറിലെത്തുമ്പോള് പ്രക്രിയ ഭീകരരൂപമാര്‍ജിച്ചു.

ആ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിപിഐഎമിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ അരങ്ങേറുന്നത്. കേരള പാര്‍ട്ടിയെയും പതിനാലു വര്‍ഷം ഇന്ത്യന്‍ പാര്‍ട്ടിയെയും നയിച്ച ഇഎംഎസ് നേതൃത്വം നല്കിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെയും വാര്‍ഷികമെത്തുന്നത്. ജന്മിത്തം അവസാനിപ്പിക്കുന്നു, ഭൂപരിധി നിശ്ചയിക്കുന്നു, കുടിയാന്മാര്ക്ക് സ്ഥിരാവകാശം നല്കുന്നു, കുടിയൊഴിക്കല്‍ നിരോധിക്കുന്നു, മിച്ചഭൂമികള്‍ പിടിച്ചെടുത്ത് വിതരണം ചെയ്യുന്നു. കാര്‍ഷിക-വ്യാവസായിക ബന്ധബില്‍, സാര്‍വത്രിക വിദ്യാഭ്യാസ ബില്‍. ആരോഗ്യരംഗത്തെയും പൊതുവിതരണ രംഗത്തെയും വിപ്ലവങ്ങള്‍.

കേരളം ലോകത്തിനും രാജ്യത്തിനും മാതൃകയായി ബഹുദൂരം മുന്നേറിയതിന്റെ അടിസ്ഥാനം ഒരു ലോകസംഭവമായ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. പിണറായി സര്‍ക്കാരും സംഭവബഹുലമായ ചരിത്രപാതയുടെ തുടര്‍ച്ചയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധശക്തികളെല്ലാം ഒരു കുടക്കീഴില് അണിനിരന്ന് ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച കപ്രസിദ്ധമായ വിമോചനസമരമാണ് പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും കിനാവു കാണുന്നത്. അവിടെ മഹാപുരുഷനായ ഇഎംഎസും ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാരും തന്നെയാണ് വഴിവിളക്ക്.

