KOYILANDY DIARY.COM

The Perfect News Portal

ഇന്ന് ദേശീയ അർബുദ പ്രതിരോധദിനം

ഇന്ന് ദേശീയ അർബുദ പ്രതിരോധദിനം. അർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽ ഓരോ വർഷവും അർബുദ ബാധിതരുടെ എണ്ണം വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022ലെ കണക്കനുസരിച്ച് രാജ്യത്ത് പതിനാലര ലക്ഷത്തിലേറെപ്പേർ അർബുദബാധിതരാണ്. പുരുഷൻമാരിലും സ്ത്രീകളിലും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്തനാർബുദവുമാണ്.

Share news