KOYILANDY DIARY

The Perfect News Portal

തൊഴിൽ മേള @ കൊയിലാണ്ടി 2024 സംഘടിപ്പിച്ചു

കൊയിലാണ്ടി: തൊഴിൽ മേള @ കൊയിലാണ്ടി 2024 സംഘടിപ്പിച്ചു. തൊഴിൽ അന്വേഷകർക്ക് ആശ്വാസമായി മാറിയ തൊഴിൽമേള കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ നടന്ന മേളയിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ)  വിഭാഗം കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ, വടകര മേഖല കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് തൊഴിൽമേള സംഘടിപ്പിച്ചത്.
കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ കോഴിക്കോട്  ജില്ലാ കോഡിനേറ്റർ അബ്ദുൽ ഗഫൂർ ടി.വി. തൊഴിൽമേളയെ കുറിച്ചുള്ള വിശദീകരണം നിർവ്വഹിച്ചു. മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത വി.എച്ച്.എസ്.ഇ. വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എം. ഉബൈദുള്ള ഉദ്യോഗാർത്ഥികൾക്കുള്ള ജോബ് കാർഡ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഈ വർഷത്തെ മികച്ച കരിയർ മാസ്റ്റർക്ക് ഉള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഹബീബ് റഹ്മാൻ, റഹ്മാനിയ വി.എച്ച്.എസ്.എസ്. കോഴിക്കോടിന് കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉപഹാര സമർപ്പണം നടത്തി.  സർവീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട് ജില്ലാ കരിയർ ഗൈഡൻസ് കൗൺസിലിംഗ് സെൽ കോഡിനേറ്റർ അബ്ദുൽ ഗഫൂർ ടി. വി. ക്ക് വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ എം. ഉബൈദുള്ള ഉപഹാരം നൽകി.
Advertisements
ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്,  കൗൺസിലർമാരായ എ ലളിത, രത്നവല്ലി, പി.ടി.എ. പ്രസിഡണ്ട് ഷൗക്കത്തലി, എസ് എം സി ചെയർമാൻ ഹരീഷ്, പ്രിൻസിപ്പാൾമാരായ  രതീഷ് എസ്.വി., ബിജേഷ് ഉപ്പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.
ആയിരത്തോളം ഉദ്യോഗാർത്ഥികൾ ജോബ് പോർട്ടറിൽ രജിസ്റ്റർ ചെയ്തു. അഭ്യസ്തവിദ്യരായ അഞ്ഞൂറോളം ഉദ്യോഗാർത്ഥികൾ തൊഴിൽമേളയിൽ പങ്കെടുത്തു. വി.എച്ച്. എസ്.ഇ. വടകര മേഖല അസിസ്റ്റൻറ് ഡയറക്ടർ അപർണ വി. ആർ. സ്വാഗതം പറഞ്ഞു. VHSE വടകര മേഖല അസിസ്റ്റന്റ് ഡയരക്ടർ അപർണ വി.ആർ.നന്ദിയും പറഞ്ഞു. കോഴിക്കോട്,  വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ വ്യത്യസ്ത മേഖലകളിൽ നിന്നായി 45 സ്ഥാപനങ്ങൾ തൊഴിൽമേളയിൽ പങ്കെടുത്തു. 500 ഓളം  ഉദ്യോഗാർഥികൾ ജോബ് ഇൻറർവ്യൂവിൽ  പങ്കെടുത്തു.