KOYILANDY DIARY.COM

The Perfect News Portal

ടിപ്പർ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം.

വെങ്ങളം ബൈപ്പാസിന് സമീപം ടിപ്പർ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7 മണിയോടുകൂടിയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുമായിരുന്ന ടിപ്പർ ലോറിയെ കണ്ണൂർ ഭാഗത്തേക്ക് പോകുവായിരുന്ന സിഫ്റ്റ് കാർ ഇടിക്കുകയും പിന്നീട് കാർ മറ്റൊരു ആൾട്ടോ കാറിനെ ഇടിക്കുകയും ചെയ്തു. ഇടിയുടെ അഗാധത്തിൽ സിഫ്ട് കാർ തെറിച്ച് റോഡരികിലേക്ക് തെന്നി മാറി നിൽക്കുകയായിരുന്നു.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തി പരിക്കേറ്റവരെ കാറിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന മൂന്നു പേരാണ് കാറില്‍ കുടുങ്ങിയത്. ഇവർക്ക് കാര്യമായി പരിക്കേറ്റിട്ടില്ല ഓട്ടോ കാറിൽ ഉള്ള യുവാവിനും പരിക്കില്ല. പിന്നീട് സേനയുടെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട കാറുകൾ ഗതാഗതത്തിന് തടസ്സനില്ലാതെ തള്ളി റോഡരികിലേക്ക് മാറ്റിയിട്ടു. AMVIയും സ്ഥലത്തുണ്ടായിരുന്നു.
Share news