KOYILANDY DIARY

The Perfect News Portal

വയനാട് മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ

വയനാട് മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ. വാടാനകവലയ്ക്ക് സമീപനം വനമൂലികയിൽ സ്ഥാപിച്ച കൂടിലാണ് കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും. വനമൂലിക ഫാക്ടറിക്ക് സമീപം ഒരാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും പുനരധിവാസത്തില്‍ തീരുമാനമെടുക്കുക.

രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്. ഇന്നലെ മുള്ളൻകൊല്ലി ടൗണിൽ കടുവ ഇറങ്ങി. പശുകിടാവിനെ ആക്രമിച്ച് കൊന്നു. മുള്ളൻകൊല്ലി കാക്കനാട്ട് തോമസിന്‍റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് ഞായറാഴ്ച പുലർച്ചെ കൊന്നത്. കിടാവിന്‍റെ ജഢം പാതി ഭക്ഷിച്ച നിലയിൽ കൂടിനോട് 200 മീറ്റർ മാറി കണ്ടെത്തുകയായിരുന്നു. രാവിലെ ആറിന് പള്ളിയിൽ പോകുന്നവരും കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിരുന്നു.