കണയങ്കോട് കിടാരത്തിൽ ക്ഷേത്രത്തിൽ തീക്കുട്ടിച്ചാത്തൻ തിറ പുലർച്ചെ അരങ്ങേറും
കൊയിലാണ്ടി: കാണികൾക്ക് വിസ്‌മയം പകർന്ന് നൽകുന്ന കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ തീക്കുട്ടിച്ചാത്തൻ തിറ കെട്ടിയാടും. ഞായറാഴ്ച പുലർച്ചെ 3 മണിക്കാണ് തിറ നിറഞ്ഞാടുക. കാണികൾക്ക് വിസ്‌മയ കാഴ്ച്‌ച പകരുന്ന വടക്കെ മലബാറിലെ ഉത്സവങ്ങളുടെയും തെയ്യം തിറയാട്ടക്കാലത്തിന്റെയും ഓരോ വർഷത്തെയും തുടക്കത്തിലെ ശ്രദ്ധേയമായ ഇടമായി കിടാരത്തിൽ ക്ഷേത്രം മാറുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളാണ് തിറ കാണാനായി ഇവിടെ എത്തിച്ചേരുക. ഗാംഭീര്യവും ഭയാനകവുമായ തിറയാട്ടമാണ് തീക്കുട്ടിച്ചാത്തൻ തിറ.
.

.
ചുറ്റും കെട്ടിനിർത്തിയ വലിയ പന്തങ്ങളിൽ തീ കത്തുമ്പോൾ പ്ലാവിന്റെ കനലിലൂടെ നൃത്തംവെയ്ക്കും. ചെണ്ടയും ഇലത്താളവും മുറുകുന്നതിനനുസരിച്ച് നൃത്തത്തിന്റ വേഗവും കൂടും. കോഴിക്കോടും കണ്ണൂരിലും അപൂർവം ക്ഷേത്രങ്ങളിലാണ് തീ കുട്ടിച്ചാത്തൻ തിറ കെട്ടിയാടുന്നത്. തീക്കുട്ടിച്ചാത്തൻ, പൂജനൻ, പറക്കുട്ടിച്ചാത്തൻ എന്നിവയെല്ലാം കുട്ടിച്ചാത്തനുമായി ബന്ധപ്പെട്ട വ്യത്യസ്ത തിറകളാണ്.
.

.
കുടിച്ചാത്തനെ കാളകാട്ടച്ചൻ ദുർമന്ത്രവാദം ചെയ്ത് കഷ്ണങ്ങളാക്കി തീയിൽ ഹോമിച്ചപ്പോൾ തെറിച്ചുപോയ കഷ്ണങ്ങൾ വിവിധയിടങ്ങളിലാണ് വീണത്. പൂവിൽ വീണത് പൂക്കുട്ടിച്ചാത്തനും കരിയിൽ വിണത് കരിങ്കുട്ടിച്ചാത്തനും തീയിൽ വീണത് തീക്കൂട്ടിച്ചാത്തനും പറന്നുപോയത് പറക്കുട്ടിച്ചാത്തനുമായി. നാടിന്റെ പലഭാഗത്തും വ്യത്യസ്ത ഐതിഹ്യ ങ്ങളാണ് തീക്കുട്ടിച്ചാത്തൻ തിറയുമായി ബന്ധപ്പെട്ടുള്ളത്. കാളകാട്ടില്ലത്തെ ആശ്രിതനായ ചാത്തനെ വെട്ടിനുറുക്കി 448 കഷ്ണങ്ങളാക്കി അത് 41 ദി വസം നാല്പാമര വിറകിൽ ഹോമം ചെയ്തു. 41-ാം ദിവ സം ഹോമകുണ്ഡത്തിൽ നിന്ന് അവൻ ഉടലെടുത്തു എന്നാണ് കിടാരത്തിൽ ആടുന്ന തീക്കുട്ടിച്ചാത്തൻ തിറയുടെ പിന്നിലെ ഐതിഹ്യം.



