KOYILANDY DIARY.COM

The Perfect News Portal

അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

തൃശൂർ: അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓര്‍മ്മ നശിക്കാതെ Awake craniotomy പ്രകാരം പൂര്‍ണമായി നീക്കം ചെയ്‌തു. രോഗിയുടെ സംസാരം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തെ മുഴയായതിനാല്‍ ഓപ്പറേഷന്‍ ചെയ്‌ത ശേഷം സംസാരം നഷ്‌ടപെടാനുള്ള സാധ്യതയുണ്ട്. അത് മറികടക്കാന്‍ രോഗിയെ സംസാരിപ്പിച്ചു കൊണ്ടാണ് ഓപ്പറേഷന്‍ നടത്തിയത്.

സ്വകാര്യ മേഖലയില്‍ 5 ലക്ഷത്തോളം ചെലവ് വരുന്ന ഓപ്പറേഷനാണ് സൗജന്യമായി ചെയ്‌തുകൊടുത്തത്. ഓപ്പറേഷന് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. ഡോ. സുനില്‍ കുമാറിന്റെ നേതൃത്തിലുള്ള ന്യൂറോസര്‍ജറി വിഭാഗവും, ഡോ. ബാബുരാജിന്റെ നേതൃത്തിലുള്ള അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ബിന്ദു, ഡോ. സുനില്‍കുമാര്‍, ഡോ. നിഹിത എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യമന്ത്രി വീണാ ജോർജ്‌ അഭിനന്ദിച്ചു.

Share news