വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കോഴിക്കോട് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ഉള്ളി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവില്‍ വെച്ച് ലോറി നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ടവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

