പോലീസ് ഇൻവെസ്റ്റിഗേഷൻ തൃദിന പഠനക്ലാസിന് തുടക്കം

പോലീസ് ഇൻവെസ്റ്റിഗേഷൻ തൃദിന പഠനക്ലാസിന് തുടക്കം. കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൃദിന പഠന ക്ലാസ്സ് നടുവത്തൂർ റീജ്യണൽ ട്രെയിനിങ്ങ് സെൻ്ററിൽ ആരംഭിച്ചു. റൂറൽ ജില്ലാ അഡീഷണൽ എസ്. പി. പി.എം പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുരേഷ് വി. പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

മൂന്ന് ദിവസത്തെ ക്ലാസ്സിൽ കേസന്വേക്ഷണത്തിൻ്റെ വിവിധ ഘട്ടങ്ങൾ, ബോഡി ഇൻക്വസ്റ്റ്, ബന്തവസ്ത്, തുടങ്ങിയ വിഷയങ്ങളിൽ ജില്ലയിലെ പ്രമുഖരായ അന്വേഷണ ഉദ്യോഗസ്ഥർ ട്രെയിനിങ്ങ് കൊടുക്കും. ആർ. ഐ. റോയ് പി. പി, കെ. പി. എ സംസ്ഥാന നിർവാഹക സമിതിയംഗം സജിത്ത് പി. ടി, കെ. പി. ഓ. എ ജില്ലാ ട്രഷറർ ശിവദാസൻ വി. പി, രഞ്ജിഷ്. എം, ഗഫൂർ. സി, ജില്ലാ സെക്രട്ടറി കെ. കെ. ഗിരീഷ്, ജോ. സെക്രട്ടറി രജീഷ് എന്നിവർ സംസാരിച്ചു.
Advertisements

