അടിമാലിയിൽ വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നു പേർ മരിച്ചു

അടിമാലി: മാങ്കുളം ആനക്കുളത്തിന് സമീപം വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നു പേർ മരിച്ചു. മൂന്നു വയസ്സുള്ള പെൺകുട്ടിയും സംഘത്തിലെ രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ 13 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്.

തിരുനെൽവേലിയിലെ അജന്ത പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം. അഞ്ച് മണിയോടെയാണ് അപകടം. വളവ് തിരിയുമ്പോള്‍ വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.


ഉടന്‍ തന്നെ പരിക്കേറ്റ മൂന്ന് പേരെ അടിമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റവരെ മുഴുവന്‍ വാഹനത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.


