ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് മൂന്നുപേർക്ക് പരിക്ക്
കൊയിലാണ്ടി: ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഓട്ടോയിൽ യാത്രചെയ്യുന്നവർക്കാണ് പരിക്കേറ്റത്. കുറുവങ്ങാട് ഐ.ടി.ഐക്ക് സമീപം പടിഞ്ഞാറിടത്തിൽ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവർ മേലൂർ കോഴിക്കുളങ്ങര രതീഷ് (40) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്.
ഇന്നു പുലർച്ചെ അഞ്ച് മണിയോടെ ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപമാണ് അപകടം. ലോറിയെ ഓവർടേക്ക് ചെയ്ത കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ജൂബീഷ് ഡയാലിസിസ് പേഷ്യൻ്റാണ് ഡയാലിസിസ് ചെയ്യാനായി കോഴിക്കോടേക്ക് പോവുകയായിരുന്നു. മൂന്നു പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോ തകർന്നിട്ടുണ്ട്.

