KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ റിസേർച്ച് സംഘമാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശൈശവ വിവാഹങ്ങൾ നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പഠനത്തിലാണ് ഇപ്പോൾ രാജ്യത്തെ ക്രൈം റെക്കോർഡിനെ പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള കണക്കുകൾ പുറത്തുവന്നത്.

 

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2018 – 2022 ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ 3863 ശൈശവ വിവാഹമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ ഓരോ വർഷത്തിലും 16 ലക്ഷത്തോളം പെൺകുട്ടികളാണ് നിർബന്ധിത ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നത്.

 

അതേസമയം, അസമിൽ മുൻവർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി 81% ൽ അധികം ശൈശവ വിവാഹങ്ങൾ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴും 91% ശൈശവ വിവാഹ കേസുകളും കോടതിയിൽ തീർപ്പാകാതെ കിടക്കുകയാണ്.

Advertisements
Share news